അജ്­മാന്‍: പൊതു സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ദിവസങ്ങളോളം അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ വാഹനം കണ്ടു കെട്ടപ്പെടും.അജ്മാന്‍ നഗര സഭ ഐംസ് എന്ന ശുചീകരണ സ്ഥാപനവുമായി സഹകരിച്ച് നടപ്പാക്കുന്ന കാമ്പയിന്റെ ഭാഗമായി അജമാനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിനകം 300 ലധികം വാഹന­ങ്ങ­ളാണ് പിടിച്ചെടുത്തത്. പ­രിസ്ഥിതി മന്ത്രാലയത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തൊടെ നടപ്പാക്കുന്ന നഗര ശുചീകര­ണ യജ്ഞം വര്‍ഷം മുഴുവന്‍ നീണ്ട് നില്‍ക്കുമെന്ന് ഐംസ് സി ഇ ഒ മുഹമ്മദ് അല്‍ ജശ്മി അറിയിച്ചു.

അജ്മാനിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടു വരുന്നതിന്റെ ഭാഗ­മായി നഗര സൗന്ദര്യം സംരക്ഷിക്കുക പാ­രിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒഴി­വാ­ക്കു­ക തു­ട­ങ്ങി­യ­വ­യാ­ണ് ഇ­തി­ന്റെ ല­ക്ഷ്യ­ങ്ങള്‍. ഒന്നിലധികം വാഹനങ്ങളുള്ളവരും ഉപയോഗ ശൂന്യമായ പഴയ വാഹനങ്ങളും പൊതു സ്ഥലങ്ങളിലെ പാര്‍­ക്കിങ് കേന്ദ്രങ്ങള്‍ കയ്യടക്കുന്നത് മറ്റ് വാഹന ഉ­ടമകള്‍ക്കും താമ­സ­ക്കാര്‍ക്കും മറ്റും ഏറെ പയാ­സം സൃഷ്ടിക്കാറു­ണ്ട്.

ഇത്തരം നടപടികള്‍ക്കെതീയുള്ള ബോധ വല്‍ക്കാണം കൂടി­യാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് നഗര സഭാ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേ സമയം വേനലവധിക്ക് രാജ്യത്തിനു പുറത്ത് പോകുന്നവര്‍ക്ക് പൊതു പാര്‍കിങ്ങുകള്‍ ഉപയോഗപ്പെടുത്തണമെങ്കില്‍ ബന്ധപ്പെട്ട മന്ത്രാലയത്തില്‍ നിന്നു പ്രത്യേക അനുമതി വാങ്ങിയാല്‍ മതിയാകും. നഗരത്തില്‍ അലക്ഷ്യമായി അലയുന്ന പട്ടികളേയും പൂച്ചകളെയും മറ്റ് വളര്‍ത്തു മൃഗങ്ങളെയും പിടി കൂടുന്നതിന്നും നഗര സഭയുടെ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യകതമാക്കി