അജ്മാന്‍: അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി കാമ്പസിലെ ടെറസ് റസ്റ്റോറന്റില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.ഇന്ത്യന്‍ അംബാസഡര്‍ എം.കെ.ലോകേഷ് മുഖ്യാതിഥിയായിരുന്നു.

അസോസിയേഷന്‍ പ്രസിഡന്റ് ഓ.വൈ.ഖാന്‍ സ്വാഗതം പറഞ്ഞു.ഐ.സി.ഡബ്യു.സി കണ്‍വീനര്‍,കെ.കുമാര്‍, തുമ്പെ ഗ്രൂപ്പ് ചെയര്‍മാനും അസോസിയേഷന്‍ രക്ഷാധികാരിയുമായ മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു.