മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ വിധി ചോദ്യം ചെയ്ത് പ്രതി അജ്മല്‍ കസബ് സമര്‍പ്പിച്ച ഹരജിയില്‍ ബോംബെ ഹൈക്കോടതി ഈ മാസം 21ന് വിധി പറയും. കസബിന്റെ ഹരജി പരിഗണിക്കുന്ന രണ്ടംഗ ബെഞ്ചാണ് വിധി പ്രഖ്യാപനത്തിന്റെ തീയ്യതി അറിയിച്ചത്.

മുംബൈ ഭീകരാക്രമണക്കേസില്‍ പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ കസബ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.