Categories

അജ്മല്‍ കസബിന്റെ ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും

മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷ വിധിച്ചതിനെ ചോദ്യംചെയ്തു പാക്ക് തീവ്രവാദി അജ്മല്‍ കസബ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കും. ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിക്കുക.

ഫെബ്രുവരി 21നാണ് വിചാരണക്കോടതിയുടെ വിധി ബോംബെ ഹൈക്കോടതി ശരിവച്ചത്. ജയില്‍ അധികൃതര്‍ മുഖേനയാണ് കസബ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിനു നിയമ സംബന്ധമായ കാര്യങ്ങളില്‍ സുപ്രീംകോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനെ അമിക്കസ് ക്യൂറിയായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള ആര്‍തര്‍ റോഡ് ജയിലിലാണ് കസബ് ഇപ്പോഴുള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.