മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ അമീര്‍ കസബിനെ ആര്‍തര്‍ ജയിലില്‍ നിന്നും മാറ്റിയേക്കുമെന്ന് സൂചന. സുരക്ഷ കണക്കിലെടുത്ത് പൂനെയിലെ യേര്‍വാഡ ജയിലിലേക്ക് മാറ്റാനാണ് നീക്കം.

കസബിനെ യേര്‍വാഡാ ജയിലിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാറിന് നിവേദനം സമര്‍പ്പിക്കുമെന്ന് ജോയിന്റ് പോലീസ് കമ്മീഷണര്‍ ഹിമാന്‍ഷു റോയ് പറഞ്ഞു. എന്നാല്‍ മറ്റൊരു ജയിലിലേക്ക് മാറ്റണമെങ്കില്‍ കോടതിയുടെ അനുവാദംകൂടി ലഭിക്കേണ്ടതുണ്ട്. കസബിന്റെ കൂടെ ജയിലിലുള്ളവര്‍ പല അധോലോകഗ്രൂപ്പുകളുമായും ബന്ധമുള്ളവരാണ്. ഇതു കണക്കിലെടുത്താണ് കസബിനെ യേര്‍വാഡയിലേക്ക മാറ്റാന്‍ നീക്കം നടത്തുന്നത്.