എഡിറ്റര്‍
എഡിറ്റര്‍
ആരാധകര്‍ അതിരുവിടുന്നു; വിജയ്ക്ക് പിന്നാലെ മാപ്പു പറഞ്ഞ് അജിത്തും
എഡിറ്റര്‍
Sunday 20th August 2017 1:46pm

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ തെറിവിളിയില്‍ താരങ്ങള്‍ നേരിട്ട് മാപ്പു പറയുന്നത് സ്ഥിരമാവുകയാണെന്ന് തോന്നുന്നു. ഇളയദളപതി വിജയ്ക്കുശേഷം തല അജിത്തും ആരാധകരുടെ ചെയ്തികളില്‍ മാപ്പ് പറഞ്ഞിരിക്കുകയാണ്.

അജിത്തിന്റെ പുതിയ സിനിമ വിവേകത്തിന്റെ ട്രെയിലര്‍ ഈയിടെ പുറത്തിറങ്ങിയിരുന്നു. ഇതിനെ വിമര്‍ശിച്ച് ചില സിനിമ നിരൂപകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറഞ്ഞിരുന്നു.

എന്നാല്‍ നിരൂപകര്‍ക്കെതിരെ തെറിയഭിഷേകവുമായി ആരാധകര്‍ രംഗത്തെത്തിയതോടെ മാപ്പ് പറഞ്ഞ് അജിത് തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടില്ലാത്തതിനാല്‍ വക്കീല്‍ വഴി പ്രസ്താവനയിലൂടെയാണ് താരം മാപ്പ് പറഞ്ഞിരിക്കുന്നത്.


Also Read: അതിര്‍ത്തി കടന്നെത്തിയ ചൈനിസ് സൈനികരെ മനുഷ്യമതില്‍ തീര്‍ത്ത് പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം, വീഡിയോ കാണാം


‘ എന്റെ കക്ഷിയുടെ പേര് ഉപയോഗിച്ച് ചില അനൗദ്യോഗിക ഗ്രൂപ്പുകളും വ്യക്തികളും ചില വിഷയങ്ങളില്‍ ഇടപെടുകയും അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. പക്ഷെ അതദ്ദേഹത്തിന് അറിവില്ലാത്ത കാര്യമാണ്. അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ചില വ്യക്തികള്‍ക്കെതിരെ ശക്തമായ ആക്രമണം ഉണ്ടായതായി മനസ്സിലാക്കുന്നു. ഇവരെ കണ്ടുപിടിക്കേണ്ടതും ശക്തമായ നടപടി എടുക്കേണ്ടതും അത്യാവശ്യമാണ്. നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക്
എന്റെ കക്ഷി നിരുപാധികം മാപ്പ് ചോദിക്കുന്നു.’

നേരത്തെ വിജയ് ചിത്രം സുറയെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രനെതിരെയും ആരാധകരുടെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. സംഭവത്തില്‍ വിജയ് മാപ്പ് പറഞ്ഞിരുന്നു.

Advertisement