മുംബൈ: കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ മകന്‍ അജിത് പോള്‍ ആന്റണി സിനിമാ നായകനാകുന്നു. അജി ജോണ്‍ സംവിധാനം ചെയ്യുന്ന ഒബ്രോയ് എന്ന സിനിമയിലാണ് പോള്‍ ആന്റണി നായകനായി എത്തുന്നത്. തന്റെ പുതിയ നീക്കത്തിന് അച്ഛന്റെയും അമ്മയുടെയും പൂര്‍ണ പിന്തുണയുണ്ടെന്ന് പോള്‍ ആന്റണി വ്യക്തമാക്കി.

ഉത്തരേന്ത്യയിലെ ബിസിനസ് കുടുംബത്തിന്റെ കഥയാണ് ഒബ്രോയ് പറയുന്നത്. ഹിന്ദി,മലയാളം തെലുങ്ക് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നുണ്ട്.