എഡിറ്റര്‍
എഡിറ്റര്‍
അഭിനന്ദിക്കാന്‍ സഹതാരങ്ങള്‍ ഓടിയടുത്തപ്പോഴും വാരി പുണര്‍ന്നിട്ടും ഇരുന്നയിരുപ്പില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാതെ രഹാനെ, വീഡിയോ കാണാം
എഡിറ്റര്‍
Monday 27th March 2017 5:23pm

 

ധര്‍മ്മശാലയില്‍ ഓസീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കിയിരിക്കുകയാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് 137 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. എന്നാല്‍ മത്സരത്തിന്റെ ഒരുഘട്ടത്തില്‍ ഓസീസ് തിരിച്ചു വരവിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ആ അവസരത്തില്‍ നായകന്‍ അജിന്‍ക്യാ രഹാനെ സ്ലിപ്പില്‍ എടുത്ത അത്യുഗ്രന്‍ ക്യാച്ചാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്.

റാഞ്ചിയില്‍ ഓസീസിന്റെ രക്ഷാപ്രവര്‍ത്തകനായിരുന്ന പീറ്റര്‍ ഹാന്‍സ്‌കോമ്പിനെ പുറത്താക്കാന്‍ രഹാനെ എടുത്ത ക്യാച്ചിനെ അവിശ്വസനീയം എന്നു തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. രഹാനെയിലെ അസാമാന്യ ഫീല്‍ഡറെ ഒരിക്കല്‍ കൂടി കാണിച്ചു തരുന്നതായിരുന്നു ആ ക്യാച്ച്.

ഇന്ത്യന്‍ ബൗളിംഗിന്റെ നട്ടെല്ലായ അശ്വിനായിരുന്നു ഹാന്‍സ്‌കോമ്പിനെ പുറത്താക്കിയത്. അശ്വിനെ ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ പെട്ടെന്നുണ്ടായ വ്യതിയാനത്തില്‍ തിരിഞ്ഞ പന്ത് ബാറ്റില്‍ ഔട്ട് സൈഡ് എഡ്ജാവുകയായിരുന്നു. ഫസ്റ്റ് സ്ലിപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഫീല്‍ഡറായ രഹാനെയായിരുന്നു. അസാമാന്യ മെയ് വഴക്കത്തോടെ രഹാനെ വെട്ടിത്തിരിഞ്ഞ് പന്ത് കൈക്കുള്ളിലാക്കി.

ടീമിന് നിര്‍ണ്ണായക ബ്രേക്ക് ത്രൂ നല്‍കിയ ക്യാച്ചെടുത്ത രഹാനെയെ അഭിനന്ദിക്കാന്‍ സഹതാരങ്ങള്‍ ഓടിയടുത്തപ്പോഴും വാരി പുണര്‍ന്നപ്പോളുമൊന്നും രഹാനെ ഇരുന്നയിരുപ്പില്‍ നിന്നും എഴുന്നേറ്റിരുന്നില്ല. കാരണം ആ ക്യാച്ച് വിശ്വസിക്കാന്‍ അതെടുത്ത രഹാനെയ്ക്ക് പോലും സാധിച്ചില്ല എന്നതു തന്നെ.


Also Read: മട്ടനോ ചിക്കനോ വിളമ്പുന്നുണ്ടോ? യു.പിയിലെ മുസ്‌ലിം വിവാഹ വീടുകളില്‍ വ്യാപക പൊലീസ് റെയ്ഡ്‌


ഓസ്ട്രേലിയക്കെതിരെ നിര്‍ണ്ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 106 റണ്‍സിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 137 റണ്‍സിന് തകര്‍ന്നടിഞ്ഞതോടെയാണ് ഇന്ത്യയുടെ വിജയലക്ഷ്യം നിശ്ചയിച്ചത്. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 32 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവ്, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനമാണ് ഓസീസിനെ തകര്‍ത്തത്. മൂന്നാം ദിനം ജഡേജയുടേയും വൃഥിമാന്‍ സാഹയുടേയും കൂട്ടു കെട്ടാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

രണ്ടാം ഇന്നിംഗ്സില്‍ ഗ്രെന്‍ മാക്സ് വെല്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നുളളു. മാക്സ്വെല്‍ 45 റണ്‍സെടുത്ത് പുറത്തായി. സ്മിത്ത് 17, ഹാന്‍ കോമ്പ് 18, വാര്‍ണര്‍ 6, റിന്‍ഷാ 8, മാര്‍ഷ് 1, കുമ്മിന്‍സ് 12 എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്‍മാരുടെ സ്‌കോര്‍.

കുമ്മിന്‍സ് 12 ഒകീഫും ലിയോണും ഹസില്‍വുഡും പൂജ്യരായി മടങ്ങി. 25 റണ്‍സുമായി വാഡ് പുറത്താകാതെ നിന്നു. .

നിര്‍ണ്ണായകമായ ധര്‍മ്മശാല ടെസ്റ്റില്‍ വിജയത്തിലേക്ക് ഇന്ത്യയ്ക്കുള്ള ദൂരം 106 റണ്‍സും രണ്ട് ദിവസവുമാണ്, നായകന്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രഹാനെയ്ക്കും കൂട്ടര്‍ക്കും ഇനി വിജയമല്ലാതെ മറ്റൊന്നും ചിന്തയില്‍ പോലും കാണില്ല.

ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമാകാതെ 14 റണ്‍സ് എടുത്തിട്ടുണ്ട്. രാഹുലും മുരളി വിജയുമാണ് ക്രീസിലുള്ളത്.
വീഡിയോ കാണാം

Advertisement