അവളുടെ കയ്യിലെ മൊവീല്
നീലപല്ലുള്ള*മൊവീല്
മൊവീലു കാണാന്‍ ഫോട്ടം വയ്ക്കാന്‍
പിള്ളാരു കൂടുന്നു കൊതീല്..

അവളേം കാണാലോ
പാട്ടും കേള്‍ക്കാലോ
ഞാനും പോകുന്നു മുന്നീല്
കലപില കലപില കലപില
അവക്കു ചുറ്റും മണ്ടി നടന്ന്
പിന്നേം പിന്നേം പുകീല്..

പുകീലെടുക്കും പിള്ളാരെക്കണ്ട്
മൊവീലൊളിക്കുന്നു മടീല്
മടിയിലൊളിക്കും
മൊവീലുമായവള്‍
ക്ലാസിലേക്കോടുന്നു പോസീല്..
കലപില കലപില കലപില
അവക്കു പിമ്പേ മണ്ടി നടന്ന്
പിന്നേം പിന്നേം പുകീല്..

അവളുടെ കയ്യിലെ മൊവീല്-ആ
മൊവീലു പണ്ടേ അവീല്…

—————————————————–
*bluetooth

മൊബൈല്‍ ഫോണ്‍ പതിപ്പ് ഇനി അറ്റന്റ് ചെയ്യാം

റിങ് ടോണ്‍ (കവിത / വീരാന്‍ കുട്ടി)

ആദാമും ഹവ്വയും പിന്നെ വിലക്കപ്പെട്ട കനിയും ( മൊബൈല്‍ ഒരു വായന / ജോസഫ് കെ ജോബ്)

കയ്യും തലയും പുറത്തിടരുത് ( കഥ: ടി.ബി ലാല്‍)