റാഞ്ചി: ദേശീയഗെയിംസിന്റെ സമാപനച്ചടങ്ങില്‍ കേന്ദ്രകായിക മന്ത്രി അജയ് മാക്കന്‍ പങ്കെടുക്കില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയാരോപണവിധേയനായ സുരേഷ് കല്‍മാഡിക്കൊപ്പം വേദി പങ്കിടുന്നത് ഒഴിവാക്കാനാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് അജയ് മാക്കന്‍ വ്യക്തമാക്കി.

കേന്ദ്രകായിക മന്ത്രിയായി സ്ഥാനമേറ്റയുടനേ അജയ് മാക്കന്‍ നടത്തിയ നീക്കങ്ങള്‍ കല്‍മാഡിയെ ചൊടിപ്പിച്ചിരുന്നു. സ്ഥാനമേറ്റശേഷം ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കാന്‍ മാക്കന്‍ നിര്‍ദേശം നല്‍കിയിരുന്നു.

കൂടാതെ കല്‍മാഡി അടക്കമുള്ള വെള്ളാനകളെ കായികസംഘടനകളില്‍ നിന്നും പുറത്താക്കാനായു പുതിയ കായികവികസന
ബില്ലും മാക്കന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ചിരുന്നു.

തനിക്കെതിരായ ആസൂത്രിത നീക്കത്തിനെതിരേ സുരേഷ് കല്‍മാഡിയും രംഗത്തെത്തിയിരുന്നു. ഗെയിംസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കേന്ദ്രവുമായി ബന്ധപ്പെട്ടശേഷമാണ് എടുത്തതെന്നും എന്നാല്‍ സി.ബി.ഐ സംഘാടക സമിതിയിലെ അംഗങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും കല്‍മാഡി ആരോപിച്ചിരുന്നു.