എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കേന്ദ്ര മന്ത്രി അജയ് മാക്കന്‍ രാജിവെച്ചു
എഡിറ്റര്‍
Sunday 16th June 2013 12:45am

Ajay-Maken

ന്യൂദല്‍ഹി: കേന്ദ്ര ഭവന-ദാരിദ്ര്യ നിര്‍മാര്‍ജന മന്ത്രി അജയ് മാക്കന്‍ രാജിവെച്ചു. മന്ത്രിസഭാ പുന:സംഘടന മുന്നില്‍ കണ്ടാണ് മാക്കന്റെ രാജി. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് കാണിച്ചാണ് അജയ് മാക്കന്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്.

അജയ് മാക്കനെ ദല്‍ഹിയിലെ നേതൃസ്ഥാനത്തോ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കോ നിയമിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന. ഏതാനും മാസത്തിനുള്ളില്‍ ദല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

Ads By Google

ഇലക്ഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജി എന്നാണ് അറിയുന്നത്. അജയ് മാക്കനെ ദല്‍ഹി മുഖ്യമന്ത്രിയാക്കാനും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ആഗ്രഹമുണ്ട്. ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയതാണ് മാക്കന് സാധ്യത നല്‍കുന്നത്.

കൂടാതെ ആം ആദ്മി പാര്‍ട്ടി നേതാവ അരവിന്ദ് കെജ്‌രിവാള്‍ മത്സരിക്കുന്നതും കോണ്‍ഗ്രസിന് അപകടസൂചനയാണ്. കെജ്‌രിവാളിനെതിരെ ശക്തനായ എതിരാളിയെ പ്രതിഷ്ഠിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്.

അജയ് മാക്കന് പിന്നാലെ കേന്ദ്ര ഉപരിതലഗതാഗത റെയില്‍വേ മന്ത്രി സി.പി ജോഷിയും രാജിവെച്ചു.

അജയ് മാക്കന്റേയും ജോഷിയുടേയും രാജിക്കത്ത് രാഷ്ട്രപതി സ്വീകരിച്ചു. മന്ത്രിമാരുടെ രാജിക്ക് പിന്നാലെ എ.ഐ.സി.സി പുന:സംഘടന ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

Advertisement