ന്യൂദല്‍ഹി: സുരേഷ് കല്‍മാഡിയെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി സ്ഥാനത്തു നിന്നും നീക്കി. സെക്രട്ടറി ജനറല്‍ സ്ഥാനത്തു നിന്നും ലളിത് ഭാനോട്ടിനെയും നീക്കിയിട്ടുണ്ട്. പുതിയ കായികമന്ത്രിയായി സ്ഥാനമേറ്റ അജയ് മാക്കനാണ് ഇരുവരെയും പുറത്താക്കിയത്.

അഴിമതിയുടെ കൂമ്പാരമായി മാറിയ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയില്‍ അടിമുടി മാറ്റം വരുത്തണമെന്ന് നേരത്തേ ആവശ്യമുണ്ടായിരുന്നു. ഇന്ത്യ ആതിഥ്യം വഹിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരുന്നു.