Categories

കല്‍മാഡിക്കെതിരേ കായികമന്ത്രാലയം നടപടിയെടുക്കും: മാക്കന്‍

‘ കല്‍മാഡിയെ ഗൂഢാലോചന, അഴിമതി, അനധികൃതമായി സ്വത്തുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ കളങ്കിതനായ ഒരു വ്യക്തിയെ അന്താരാഷ്ട്ര കായിക രംഗത്ത് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അനുവദിക്കില്ല.’

‘ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ കായികമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. അന്തരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിക്ക് ഇതിനകം തന്നെ നോട്ടീസ് അയച്ചിട്ടുണ്ട്. കല്‍മാഡിയെ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ മേധാവി എന്ന സ്ഥാനത്തുനിന്നും നീക്കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.’

‘ നിയമമന്ത്രാലയത്തിനോടും അറ്റോണി ജനറലിനോടും മന്ത്രാലയം അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് സമിതിക്ക് കല്‍മാഡിക്കെതിരേ നടപടിയെടുക്കാനായില്ലെങ്കില്‍ കായികമന്ത്രാലയം നടപടിയെടുക്കും.’

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.