ന്യൂദല്‍ഹി: കാജലിനെ ജീവിത പങ്കാളിയായി  ലഭിച്ചത് തന്റെ ഭാഗ്യമാണെന്ന് അജയ് ദേവ്ഗണ്‍. 1999 ലാണ് ഇവര്‍ തമ്മില്‍ വിവാഹിതരായത്. അതിനു ശേഷം ഇഷ്ഖ്,പ്യാര്‍ തോ ഹോനാ ഹി താ , യു മി ഔര്‍ ഹം എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

Ads By Google

കാജലിനെ തന്റെ ജീവിതത്തിലേക്ക് ലഭിച്ചതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് അജയ് പറയുന്നത്. കാജലിനെ എന്റെ ജീവിതത്തിലേക്ക് ലഭിച്ചത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്.

അവളാണ് എന്റെ ഏറ്റവും ശക്തമായ പിന്തുണയെന്നും അജയ് പറഞ്ഞു.യു.ടി.വി സ്റ്റാറിന്റെ യെ ഹെ മേരി കഹാനി എന്ന പരിപാടിയിലാണ് തന്റെ ജീവിതത്തെ കുറിച്ച് വിശദീകരിക്കുമ്പോള്‍ അജയ് ദേവ്ഗണ്‍ ഇങ്ങിനെ തുറന്നു പറഞ്ഞത്.

ഈ ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ട്. മകള്‍ നൈസ, മകന്‍ യുഗ്. കാജലുമായി ഒരുമിച്ച് അഭിനയിക്കുന്ന ഒരു ചിത്രം ഉടന്‍ പ്രേക്ഷകര്‍ക്കായി തങ്ങള്‍ സമ്മാനിക്കുമെന്നും കഴിഞ്ഞ മാസം അജയ് പ്രഖ്യാപിച്ചിരുന്നു.

വിവാഹ ശേഷം സിനിമയില്‍ സജീവമല്ലാതിരുന്ന കാജലിന്റെ ശക്തമായ തിരിച്ചു വരവ് പ്രതീക്ഷിക്കാമെന്നും അജയ് വ്യക്തമാക്കിയിരുന്നു.