എഡിറ്റര്‍
എഡിറ്റര്‍
അജയ് ചൗത്താലയ്ക്ക് ജയിലില്‍ ബിസ്‌കറ്റുണ്ടാക്കുന്ന ജോലി
എഡിറ്റര്‍
Wednesday 23rd January 2013 5:11pm

ന്യൂദല്‍ഹി: അനധികൃത അധ്യാപക നിയമനത്തില്‍ ജയിലിലായ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ നേതാവ് അജയ് ചൗത്താലയുടെ ജയിലിലെ ജോലി ബിസ്‌കറ്റുണ്ടാക്കല്‍. അനധികൃത നിയമനത്തിന് കോഴവാങ്ങിയതിന്റെ പേരില്‍ അജയ് ചൗത്താലയ്ക്കും പിതാവ് ഓം പ്രകാശ് ചൗത്താലയ്ക്കും പത്ത് വര്‍ഷം തടവാണ് കഴിഞ്ഞ ദിവസം കോടതി വിധിച്ചത്.

Ads By Google

ജയിലിലെ മറ്റ് തടവുകാര്‍ക്ക് ലഭിക്കുന്ന പരിഗണനമാത്രമാണ് ഇരുവര്‍ക്കും ലഭിക്കുന്നതെന്നാണ് അറിയുന്നത്. ജയിലിലെ വിവിധ ജോലികളില്‍ ബിസ്‌കറ്റുണ്ടാക്കുന്ന ജോലിയാണ് അജയ് ചൗത്താല തിരഞ്ഞെടുത്തത്.

ജയിലില്‍ വിചാരണ തടവുകാരെ താമസിപ്പിച്ചിരിക്കുന്ന ബ്ലോക്കിലാണ് ഇരുവരുമുള്ളത്.

മൂവായിരത്തോളം അധ്യാപകര്‍ക്ക് അനധികൃത നിയമനം നടത്തിയ കേസിലാണ് ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയ്ക്കും മകന്‍ അജയ് ചൗതാല എം.എല്‍.എക്കും 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്.

ദല്‍ഹി പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 62 പ്രതികളുള്ള കേസില്‍ 5 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ ആറ് പത്രികള്‍ വിചാരണ കാലയളവില്‍ മരിച്ചിരുന്നു.

2000 ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. 3,206  അധ്യാപകരില്‍ നിന്ന് കോഴവാങ്ങിയെന്നാണ് കേസ്. വഞ്ചന, വ്യാജ രേഖകളുണ്ടാക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Advertisement