എഡിറ്റര്‍
എഡിറ്റര്‍
പ്രതിസന്ധി മറികടക്കാന്‍ അയാട്ട കമ്മറ്റി രൂപീകരിച്ചു
എഡിറ്റര്‍
Monday 4th February 2013 10:32am

ന്യൂദല്‍ഹി: അയാട്ട പ്രതിസന്ധികള്‍ പരിഹരിക്കാന്‍ മൂന്നംഗകമ്മറ്റി രൂപീകരിച്ചു. മുന്‍ ഡേവിസ് കപ്പ് താരം നരേഷ്‌കുമാര്‍, ജസ്റ്റിസ് ദീപക് വര്‍മ എന്നിവര്‍ അംഗങ്ങളായ കമ്മറ്റിയാണ് അയാട്ട കഴിഞ്ഞ ദിവസം രൂപം നല്‍കിയത്.

Ads By Google

വിമത കളിക്കാരുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കമ്മറ്റി രൂപീകരിച്ചത്. പക്ഷെ ഈ നിര്‍ദേശം നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ പ്രത്യക്ഷമായി വിലക്കിയിട്ടില്ല.

ഈ കമ്മറ്റിയിലെ അംഗമായ ജസ്റ്റിസ് വര്‍മ മുന്‍ സുപ്രിംകോടതി ജഡ്ജിയും, നരേശ് കുമാറും, മൂന്നാമത്തെ അംഗം ഈ കമ്മറ്റിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ എം.സി ഗുപ്തയുമാണ്.

ന്യൂദല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യടെന്നീസ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് ഇങ്ങിനെയൊരു കമ്മറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. വിമത കളിക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് നാലുമാസത്തിനകം അന്തിമ റിപ്പോര്‍ട്ട് ഈ കമ്മറ്റി നിര്‍ദേശിക്കും.

ഇന്ത്യയില്‍ ഏപ്രില്‍ 5 മുതല്‍ 7 വരെനടക്കാനിരിക്കുന്ന അടുത്ത മത്സരങ്ങള്‍ക്ക് മുന്‍നിര താരങ്ങളെ തിരിച്ചു വിളിക്കുന്നത് സംബന്ധിച്ച് താല്‍ക്കാലിക റിപ്പോര്‍ട്ട് കമ്മറ്റി ഫയല്‍ ചെയ്യും.

Advertisement