എഡിറ്റര്‍
എഡിറ്റര്‍
ആഷിന്റെ തിരിച്ചുവരവ് മണിരത്‌നത്തിനൊപ്പം?
എഡിറ്റര്‍
Wednesday 29th January 2014 12:27pm

aiswarya

ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് വീണ്ടും സിനിമയിലേക്കെത്തുന്നത് കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.

പ്രസവശേഷമുള്ള ആഷിന്റെ വരവിനെക്കുറിച്ച് ഏറെ വാര്‍ത്തകള്‍ പരന്നിരുന്നു. ഐശ്വര്യയുടെ രണ്ടാം വരവ് തമിഴിലെ പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിനൊപ്പമാണെന്നാണ് പുതിയ വാര്‍ത്ത.

തമിഴിലും തെലുങ്കിലും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് വാര്‍ത്ത. മഹേഷ് ബാബു, മണിരത്‌നം എന്നിവരും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

നേരത്തെ മണിരത്‌നത്തിന്റെ രാവണിലും ഐശ്വര്യ അഭിനയിച്ചിരുന്നു. പ്രസവശേഷം കല്യാണ്‍ ജ്വല്ലറിയടക്കമുള്ള നിരവധി ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്തായാലും ആഷിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 1997ല്‍ പുറത്തിറങ്ങിയ ഇരുവര്‍ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്.

Advertisement