തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയെഴുതാന്‍ ഇത്തവണ മുന്‍ ലോക സുന്ദരി ഐശ്വര്യ റായിയുമുണ്ട്. എന്തിന്റെ കേടാ ഐശ്വര്യക്ക് എന്നു വിചാരിക്കുന്നുണ്ടോ? എങ്കില്‍ ഇതുകൂടി കേട്ടിട്ട് മതി. ഐശ്വര്യയുടെ ആരാധകരാണ് നടിയെകൊണ്ട് പരീക്ഷയെഴുതിക്കുന്നത്.

അപേക്ഷകരുടെ തള്ളിക്കയറ്റം കൊണ്ട് നെറ്റ് ജാമായി അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനിടെ ആരോ ചെയ്ത പണിയാണ് ആഷിന്റെ അപ്ലിക്കേഷന്‍.

ഐശ്വര്യയുടെ കൃത്യമായ വിവരങ്ങള്‍ ചേര്‍ത്താണ് അപേക്ഷ നല്‍കിയിരിക്കുന്നത്. പക്ഷേ അപേക്ഷനല്‍കിയ കാര്യം ആഷിനറിയുമോ എന്നതാണ് സംശയം.

മിനിട്ടില്‍ ഏതാണ്ട് 400ഓളം അപേക്ഷകളാണ് പിഎസ്സിയുടെ സൈറ്റില്‍ സ്വീകരിയ്ക്കുന്നത്. എന്നിട്ടും ഉദ്യോഗാര്‍ഥികള്‍ക്ക് ക്യൂവില്‍ തുടരേണ്ട ഗതികേടാണുള്ളത്. തിരക്ക് തുടര്‍ന്ന സാഹചര്യത്തില്‍ എല്‍ഡിസിയ്ക്ക് അപേക്ഷ സ്വീകരിയ്ക്കുന്ന രീതി16ല്‍ നിന്ന് 23ലേക്ക് നീട്ടിയിരുന്നു.