എഡിറ്റര്‍
എഡിറ്റര്‍
ഐശ്വര്യ റായ് തിരിച്ചുവരുന്നു
എഡിറ്റര്‍
Saturday 5th January 2013 3:06pm

സിനിമാലോകത്തേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ബോളിവുഡിന്റെ സ്വന്തം ഐശ്വര്യ റായ്. വിവാഹ ശേഷം ഭര്‍ത്താവിന്റേയും കുഞ്ഞിന്റേയും കാര്യങ്ങള്‍ നോക്കി കൂടിയിരുന്ന ഐശ്വര്യയുടെ മടങ്ങിവരവ് ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

Ads By Google

താന്‍ തിരക്കഥകള്‍ വായിച്ചു തുടങ്ങിയെന്നും ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കുന്ന കാര്യം പരിഗണനിയിലാണെന്ന് ഐശ്വര്യ തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു.

ബോളിവുഡിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായി ഐശ്വര്യ കഠിനമായ യോഗ പരിശീലനവും ഡയറ്റിങ്ങും തുടങ്ങിയതായാണ് അറിയുന്നത്. തിരിച്ചുവരവ് ഗംഭീരമാക്കാനാണ് താരത്തിന്റെ ശ്രമമെന്നാണ് ഐശ്വര്യയുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത.്

ഹിറ്റ് ചിത്രങ്ങളുടെ സംവിധായങ്ങള്‍ മണിരത്‌നവും 1982 ലെ സൂപ്പര്‍ഹിറ്റ് ബേമിസാലിന്റെ റീമേക്കുമായി കരണ്‍ ജോഹറും ഐശ്വര്യയ്ക്ക് ഓഫര്‍ നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ഏതുചിത്രത്തിലൂടെയാവും താരം വീണ്ടും എത്തുക എന്ന കാര്യം മാത്രം വ്യക്തമല്ല.

ഏത് ചിത്രത്തിലൂടെയായാലും താരം വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുന്ന വാര്‍ത്ത തന്നെ ഏറെ സന്തോഷകരമാണെന്നാണ് ആരാധകര്‍ വ്യക്തമാക്കുന്നത്. ഐശ്വര്യയെ ഇനിയും ബോളിവുഡിന് വേണമെന്ന് ഇവരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

Advertisement