രജനീകാന്ത് കുടുംബത്തിലെ സിനിമാ വിശേഷങ്ങള്‍ തീരുന്നില്ല. നായകനായി സ്റ്റൈല്‍ മന്നനും, മരുമകനും വിലസുന്നതിനെ പുറമേ ഒരാള്‍ കൂടി സിനിമാ രംഗത്തേക്ക് വരികയാണ്. മറ്റാരുമല്ല രജനിയുടെ മകള്‍ ഐശ്വര്യ. ധനുഷിന്റെ ഭാര്യ.

സംശയിക്കേണ്ട! നേരത്തെ അറിയിച്ചതുപോലെ സംവിധാന രംഗത്തുതന്നെയാണ് ഐശ്വര്യയുടെ ലക്ഷ്യം സംവിധായികയാവുകയെന്നതുതന്നെ.

Subscribe Us:

ചിത്രത്തില്‍ നായകനാകുന്നത് മറ്റാരുമല്ല, ഭര്‍ത്താവ് ധനുഷാണ്. ‘ആടുക്കള’ത്തിലൂടെ ദേശീയ അവാര്‍ഡ് നേടി ജനപ്രീതിയിലും അംഗീകാരത്തിലും ഏറെ മുന്നിലുമാണ് ധനുഷിപ്പോള്‍. ഐശ്വര്യ എത്തുന്ന കാര്യം ഇപ്പോള്‍ ധനുഷാണ് പ്രഖ്യാപിച്ചത്.

‘അതേ, ഞാന്‍ ഐശ്വര്യയുടെ സംവിധാനത്തില്‍ ഒരു പടം ചെയ്യുകയാണ്. ആരായിരിക്കും നായികയെന്ന് തീരുമാനമായിട്ടില്ല. ഉടനെതന്നെ തീരുമാനമാകും’ ധനുഷ് പറഞ്ഞു. ഇതുവരെയായി പേര് നല്‍കിയിട്ടില്ലാത്ത ഈ റൊമാന്റിക് ചിത്രത്തില്‍ കമലാഹാന്‍ പുത്രി ശ്രുതിഹാസന്‍ അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും വാര്‍ത്തകളുണ്ട്.

നിര്‍മ്മാതാവായി ഇപ്പോള്‍തന്നെ ഫീല്‍ഡിലുള്ളവളും രജനിയുടെ ഇളപുത്രിയുമായ സൗന്ദര്യ നാളുകള്‍ക്കുമുന്‍പുതന്നെ ‘ഹാര’ എന്നൊരു ചിത്രം സംവിധാനം ചെയ്തുതുടങ്ങിയെങ്കിലും പലകാരങ്ങളാല്‍ മുടങ്ങിക്കിടക്കുകയാണ്. ഐശ്വര്യയുടെ ചിത്രം മുടക്കുകളൊന്നും കൂടാതെ വേഗത്തില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കാം.