അടുത്തിടെയായി മാധ്യമങ്ങള്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തയാണ് ബച്ചന്‍ കുടുംബത്തിന്റെ പിന്‍ഗാമി. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത ഐശ്വര്യയുടെ ഇന്ത്യന്‍ പാരമ്പര്യത്വം വിളിച്ചോതുന്നതാണ്. തന്റെ വിവാഹവസ്ത്രം പിറക്കാന്‍പോകുന്ന കുഞ്ഞിനുള്ള സമ്മാനമാണെന്ന് ഐശ്വര്യ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. ഇതാണ് വില്യം രാജകുമാരന്റെ പത്‌നി കേറ്റ് മിഡില്‍ടണും ബിഗ് ബിയുടെ മരുമകളും തമ്മിലുള്ള വ്യത്യാസം.

രണ്ടുമേഖലയില്‍പെട്ടവരാണെങ്കിലും ഇരുവരുടെയും വിവാഹം ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. കേറ്റ് വിവാഹത്തിനണിഞ്ഞ ഗൗണ്‍ പ്രദര്‍ശിപ്പിനാരൊങ്ങുന്നുവെന്ന വാര്‍ത്തയ്ക്കു പിറകെയാണ് ആഷിന്റെ ഈ പ്രഖ്യാപനം. ജീവിതത്തിലെ ഏറ്റവും പവിത്രമായ മുഹൂര്‍ത്തത്തില്‍ ധരിച്ച കാഞ്ചീപുരം പട്ടുസാരി പിറക്കാന്‍ പോകുന്ന കുഞ്ഞിന് സമ്മാനിക്കണമെന്നാണ് ആഷിന്റെ ആഗ്രഹം.

വിവാഹവസ്ത്രം തിരഞ്ഞെടുക്കുമ്പോഴും ആഷ് ഈ വ്യത്യസ്തത പുലര്‍ത്തിയിരുന്നു. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന ഡിസൈനര്‍മാരെ സമീപിക്കുന്നതിന് പകരം ചെന്നൈയിലെ ഒരു നോണ്‍ ഡിസൈനര്‍ ഷോപ്പില്‍നിന്ന് സുവര്‍ണനിറത്തിലുള്ള ഇന്ത്യന്‍ പരമ്പരാഗത രീതിയിലുള്ള സാരിയാണ് ആഷ് വാങ്ങിയത്.