എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ സിനിമയില്‍ എത്താന്‍ കാരണം യാഷ് ചോപ്ര: ഐശ്വര്യ റായ്
എഡിറ്റര്‍
Thursday 15th November 2012 8:00am

മുംബൈ: തന്റെ സിനിമാ പ്രവേശനത്തിനുള്ള കാരണം അന്തരിച്ച പ്രമുഖ സംവിധായകന്‍ യാഷ് ചോപ്രയാണെന്ന് ഐശ്വര്യ റായ് ബച്ചന്‍. തന്റെ ജീവിതത്തില്‍ അദ്ദേഹത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ഐശ്വര്യ പറയുന്നു.

Ads By Google

‘യാഷ് ജി എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ്. അദ്ദേഹം കാരണമാണ് ഞാന്‍ സിനിമയില്‍ വന്നത്. ഒരു തുടക്കക്കാരിയായി പകച്ചുനിന്ന എനിക്ക് എല്ലാവിധ പിന്തുണയും നല്‍കിയത് അദ്ദേഹമാണ്.’ ഐശ്വര്യ പറയുന്നു.

ഒരു ആര്‍കിടെക്ടാവേണ്ടിയിരുന്ന തന്നെ ചലചിത്ര ലോകത്ത് അറിയപ്പെടുന്ന താരമാക്കിയത് യാഷ് രാജാണെന്നും ഐശ്വര്യ പറയുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 22നാണ് യാഷ് ചോപ്ര അന്തരിച്ചത്. അദ്ദേഹം അവസാനം സംവിധാനം ചെയ്ത ‘ജബ് തക് ഹേ ജാന്‍’ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ നൂറ് കോടി ക്ലബ്ബില്‍ കയറുക എന്ന നേട്ടവും ജബ് തക് ഹേ ജാന്‍ നേടുമെന്നാണ് അറിയുന്നത്.

ഷാരൂഖ് ഖാന്‍, കത്രീന കൈഫ്, അനുഷ്‌ക ശര്‍മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

Advertisement