എഡിറ്റര്‍
എഡിറ്റര്‍
കാനില്‍ തരംഗമായി താര ‘രാജകുമാരിയും’; ഐശ്വരിയുടെ കൈയ്യില്‍ തൂങ്ങിയെത്തിയ ആരാധ്യയുടെ വീഡിയോ കാണാം
എഡിറ്റര്‍
Tuesday 23rd May 2017 6:38pm

 

ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ താരമായത് ബോളിവുഡ് താര റാണി ഐശ്വര്യ റായ് ആയിരുന്നു. പക്ഷേ ഇന്ന് ഐശ്വര്യ പ്രതിനിധീകരിച്ച ലിയോറിയല്‍ പാരിസ് ഇന്ത്യയില്‍ താരമായ് മാറിയത് ഐശ്വരിയുടെ കൊച്ചു രാജകുമാരിയുടെ ദൃശ്യങ്ങളാണ്.


Also read പിണറായി സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍ ഇടതു പക്ഷത്തിന് ചിതയൊരുങ്ങുന്നു: രാധാകൃഷ്ണന്‍ എം.ജി 


റെഡ് കാര്‍പെറ്റിലൂടെ നടന്നു പോകുന്ന ഐശ്വര്യയുടെ കൈ പിടിച്ച് നടക്കുന്ന ആരാധ്യയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. അമ്മയോടൊപ്പം നടന്നു നീങ്ങുന്ന ആരാധ്യ ക്യാമറ കണ്ണുകളെ നോക്കി പുഞ്ചിരിച്ചു കൊണ്ടാണ് നടന്നു നീങ്ങുന്നത്.

ആരാധ്യ ഒരു ‘ഫോട്ടോബോംബ്’ ആണെന്നാണ് ഐശ്വര്യ മകളെക്കുറിച്ച് പറയുന്നത്. ആരാധകര്‍ ആരെങ്കിലും തന്റെ ഫോട്ടോയെടുക്കാന്‍ വന്നാല്‍ ആരാധ്യ ‘ഞാനുമില്ലെ അമ്മ’ എന്ന് ചോദിക്കുമെന്നും ഐശ്വര്യ പറയുന്നു.

Aishwarya Rai

 


Dont miss മാഞ്ചസ്റ്ററിലെ സ്‌ഫോടനം മാത്രം കണ്ടാല്‍ പോരാ ജാര്‍ഖണ്ഡിലുള്ളതും മനുഷ്യര്‍ തന്നെയാണ്; മോദിയുടെ ട്വീറ്റില്‍ പ്രതിഷേധാഗ്നി 


ആരാധ്യ സംസാരിക്കുന്നതില്‍ വളരെ സമര്‍ത്ഥയാണെന്നും ഐശ്വരി പറയുന്നു. ഒരിക്കല്‍ അവള്‍ ഒരു ചിത്രത്തില്‍ കൈവീശിക്കാണിക്കുന്നത് കണ്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ഞാന്‍ അവരോട് ഫോട്ടോയെടുക്കണ്ടെന്ന് പറയുകയായിരുന്നെന്നാണ്.

Advertisement