Categories

‘ഐഷ’ ­യു­ടെ നിര്‍­മാ­താ­വ് ഹാ­പ്പി­യാണ്

സരി­ത കെ വേണു

ബോ­ളി­വു­ഡി­ലെ ഏ­റ്റവും പ്രാ­യം കു­റ­ഞ്ഞ പ്രൊ­ഡ്യൂ­സ­റാ­ണ് റി­യ ക­പൂര്‍. വ­യ­സ്സ് 23. പി­താ­വ് ബോ­ളി­വു­ഡ് നടന്‍ അ­നില്‍ ക­പൂര്‍, സ­ഹോദ­രി നടി സോ­നം ക­പൂര്‍, വ­ല്യ­ച്ഛന്‍ സി­നി­മാ­സം­വി­ധാ­യകന്‍ ബോ­ണി­ ക­പൂര്‍ അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ര്യ നടി ശ്രീ­ദേ­വി. അ­ങ്ങി­നെ പറ­ഞ്ഞു വ­രു­മ്പോള്‍ റി­യ ക­പൂ­റി­ന് പുതിയ ജോ­ലി ഒട്ടും പു­തി­യ­തല്ല എ­ന്നു സാ­രം.

എ­ന്നി­രു­ന്നാലും വ­നി­താ പ്രൊ­ഡ്യൂ­സര്‍­മാ­രു­ടെ എ­ണ്ണം വള­രെ പ­രി­മി­ത­മാ­ണെ­ന്നി­രി­ക്കെ ഇ­ത്രയും പ്രാ­യം കു­റ­ഞ്ഞ റി­യ­യു­ടെ രം­ഗ­പ്ര­വേ­ശം എല്ലാ­വ­രും ഉ­റ്റു നോ­ക്കി­കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. ജെ­യന്‍ ഓസ്­റ്റ­ണി­ന്റെ ‘എ­മ്മ’ എ­ന്ന നോ­വ­ലി­നെ ആധാരമാ­ക്കി നിര്‍­മ്മി­ക്കു­ന്ന ‘ഐ­ഷ ‘ എ­ന്ന ചി­ത്ര­ത്തി­ന്റെ പ്രൊ­ഡ്യൂ­സ­റാ­ണ് റി­യ ക­പൂര്‍.

”എല്ലാ­ത്തി­ന്റെയും ഉ­ത്ത­ര­വാ­ദിത്വം ന­മ്മു­ടെ ത­ല­യി­ലാ­യി­രി­ക്കും എ­ന്ന­താണ് പ്രൊ­ഡ­ക്ഷ­നില്‍ ഏ­റ്റവും ബു­ദ്ധി­മു­ട്ടു­ള്ള കാ­ര്യം. ഒന്നു പി­ഴ­ച്ചാല്‍ എല്ലാം പോയി. എല്ലാ കു­റ്റ­വും ന­മ്മു­ടേ­തു മാ­ത്ര­മാ­വും. പ­ല ഘ­ട്ട­ങ്ങ­ളിലും ന­മ്മു­ടെ ഈഗോ അ­ങ്ങോ­ട്ടു വി­ഴു­ങ്ങേ­ണ്ടി­വ­രും. എ­ന്നാ­ലെ എല്ലാം ശരി­യാ­വൂ” റി­യ പ­റ­യുന്നു.

സി­നി­മാ നിര്‍­മാ­ണ­ത്തില്‍ വ­രേ­ണ്ടി­വ­രു­മെന്ന് മ­ന­സ്സില്‍ പോലും വി­ചാ­രി­ച്ച­തല്ലത്രെ റിയ. ന്യൂ­യോര്‍­ക്കില്‍ നി­ന്ന് അ­ഭി­ന­യ­ം പഠി­ച്ചി­ട്ടുണ്ട് റി­യ. എ­ന്നാ­ല്‍ പഠ­നം ക­ഴി­ഞ്ഞ­പ്പോള്‍ മ­ന­സ്സി­ലാ­യി താന്‍ ആ­ഗ്ര­ഹി­ക്കു­ന്ന­ത് അ­തെ­ല്ലെന്ന്.

”ഐ­ഷ­യു­ടെ സ്­ക്രി­പ്പ്­റ്റ് വാ­യി­ച്ച­പ്പോള്‍ ത­ന്നെ ഡാ­ഡി­ന് ഇ­ഷ്ട­മാ­യി. ഞ­ങ്ങ­ളു­ടെ സ്വ­ന്തം ബാ­ന­റില്‍ ചിത്രം നിര്‍­മി­ക്കാ­നാ­യി­ ത­ന്നെ ഏല്‍­പ്പി­ക്കു­ക­യാ­യി­രുന്നു. വള­രെ ചെ­റു­പ്പ­വും ത­മാ­ശ­യും ഒ­ക്കെ ചേര്‍­ന്ന ക­ഥ­യാണ് ഐഷ­യു­ടേ­ത്. എ­ന്റെ പ്രാ­യ­ത്തി­ന് ഏ­റ്റവും അനു­യോ­ജ്യമാ­യ സ്­ക്രി­പ്റ്റ്. ഡാ­ഡി­ന് ഞാ­നി­തു ചെയ്യും എ­ന്നു മ­ന­സി­ലാ­യി­ക്കാ­ണും” റി­യ പ­റഞ്ഞു.

ചി­ത്ര­ത്തി­ന്റെ സം­വി­ധാ­നം നിര്‍­വ­ഹി­ച്ചി­രി­ക്കു­ന്നതും ഒ­രു വ­നി­ത­യാ­ണ് രാ­ജശ്രീ ഓ­ഝ. സോ­നം ക­പൂ­റാ­ണ് ചി­ത്ര­ത്തില്‍ നാ­യി­ക. അഭ­യ് ദി­യോ­ളാ­ണ് നാ­യകന്‍. ചി­ത്രം ഒ­രു റൊ­മാന്റി­ക് കോ­മ­ഡി­യാണ്.

ചി­ത്ര­ത്തി­ന്റെ നിര്‍­മാ­ണ­ത്തില്‍ അ­നില്‍­ക­പൂര്‍ ഇ­ട­പെ­ട്ടി­ല്ലെന്നും റി­യ പ­റ­യുന്നു. ഡാ­ഡ് എ­നി­ക്ക പൂര്‍­ണ സ്വാ­ത­ന്ത്യ­വും ത­ന്നി­രുന്നു. അ­ഭി­പ്രാ­യ­ം ചോ­ദി­ക്കു­മാ­യി­രുന്നു.

ചി­ത്ര­ത്തിന്റെ നിര്‍­മാ­ണം പൂര്‍­ത്തി­യാ­യ­തില്‍ ഞാന്‍ വ­ള­രെ­യ­ധി­കം സ­ന്തോ­ഷി­ക്കുന്നു. എ­ന്നാല്‍ സ­ഹോ­ദ­രി­യല്ലാ­ത്ത മ­റ്റൊ­രാ­ളു­മാ­യി ചിത്രം എ­ടു­ക്കു­മ്പോള്‍ എ­ന്താ­യി­രിക്കും അ­വ­സ്ഥ എ­ന്ന് അ­റി­യി­ല്ലെ­ന്നു പ­റ­യാ­നും മ­ടി­യില്ല റി­യക്ക്.

സോ­ന­ത്തി­ന്റെ കൂ­ടെ­യാ­ണെ­ങ്കിലും സ­ഹോ­ദ­രി­യോടൊ നടി­യോ­ടൊ, ആ­രോ­ടാ­ണ് സം­സാ­രി­ക്കു­ന്ന­തെ­ന്നും അ­റി­യാ­ത്ത അ­വ­സ്ഥ­യും ഉ­ണ്ടാ­യി­രു­ന്ന­താ­യി റി­യ ഓര്‍­ക്കുന്നു. എ­ന്നാലും ര­ണ്ടു­പേരും എ­ന്തു പ­റ­ഞ്ഞാലും അ­ത് പ­ര­സ്­പ­ര ന­ന്മ­യ്­ക്ക് വേ­ണ്ടി­യാ­ണല്ലോ എ­ന്നോര്‍­ക്കു­മ്പോള്‍ എല്ലാം തീ­രുന്നു.

പ്രൊ­ഡ­ക്ഷന്‍ ക­രി­യ­റാ­യി എ­ടു­ക്കും. എ­ന്നാലും ഭാ­വി­യില്‍ അ­ഭി­ന­യി­ക്കാനും സം­വി­ധാ­നം ചെ­യ്യാനും മ­ടി­യി­ല്ലെ­ന്ന് റി­യ വ്യ­ക്ത­മാ­ക്കു­ന്നു. രണ്ടു വര്‍­ഷ­ത്തി­നു­ള്ളില്‍ സിനി­മ സം­വി­ധാ­നം ചെ­യ്യു­മെ­ങ്കിലും അ­ഭി­ന­യം ഇ­നി­യും ­ആ­ലോ­ചി­ക്ക­ണ­മെ­ന്നാ­ണ് റി­യ­യു­ടെ സ്വ­യം വി­ല­യി­രുത്തല്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.