എഡിറ്റര്‍
എഡിറ്റര്‍
എസ്.എഫ്.ഐയുടെ ഭീഷണിയും വിരട്ടലും ഇങ്ങോട്ട് വേണ്ട: എ.ഐ.എസ്.എഫ്
എഡിറ്റര്‍
Friday 24th February 2017 6:55pm

 

കോട്ടയം: എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എസ്.എഫ്. ഭീഷണിയും വിരട്ടലും തങ്ങളോട് വേണ്ടെന്നും ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ച് കരാറുണ്ടാക്കിയ എസ്.എഫ്.ഐ മാപ്പ് പറയണമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.


Also read ‘ഞാന്‍ നടപ്പിലാക്കുന്നത് നിങ്ങളുടെ സ്വപ്നം’; ട്വിറ്ററില്‍ മോദിയെ ടാഗ് ചെയ്ത് ട്രോളി അഖിലേഷ് യാദവ് 


കോട്ടയത്ത് നടന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി എ.ഐ.എസ്.എഫ് രംഗത്ത് വന്നത്. ലോ അക്കാദമി സമരത്തെത്തുടര്‍ന്ന് ഇരു പക്ഷത്തായ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ പരസ്പരം വിമര്‍ശനമുന്നയിക്കുന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.

എ.ബി.വി.പി പോലുള്ള സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എ.ഐ.എസ്.എഫുമായി ഇനി വിദ്യാര്‍ത്ഥി സമരങ്ങളില്‍ യോജിക്കില്ലെന്ന്എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് പറഞ്ഞിരുന്നു. ജെയ്കിന്റെ പ്രസ്താവനയ്‌ക്കെതിരെ നേരേത്ത നിലപാട് വ്യക്തമാക്കിയിരുന്ന സംഘടന ഫാസിസ്റ്റ് നിലപാടുകള്‍ അവസാനിപ്പിക്കാതെ എസ്.എഫ്.ഐയുമായി ഒരുമിച്ച് സമരത്തിനില്ലെന്നും വിദ്യാര്‍ത്ഥി സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുമായി യോജിച്ചുള്ള സമരത്തിനും തയ്യാറാണെന്നും വ്യക്തമാക്കി.

എ.ഐ.എസ്.എഫ് സംഘപരിവാറിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന എസ്.എഫ്.ഐയുടെ ആരോപണം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും. ലോ അക്കാദമി സമരത്തില്‍ എസ്.എഫ്.ഐക്ക് ഏറ്റ തിരിച്ചടി മറയ്ക്കാനാണ് എ.ഐ.എസ്.എഫിനെതിരെ നിരന്തരം ആരോപണങ്ങളുന്നയിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു. ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ച് കരാര്‍ ഉണ്ടാക്കിയ എസ്.എഫ്.ഐ മാപ്പ് പറയണമെന്നും എ.ഐ.എസ്.എഫ്
ആവശ്യപ്പെട്ടു.

Advertisement