എഡിറ്റര്‍
എഡിറ്റര്‍
ലോ അക്കാദമി സംഭവം: ലക്ഷ്മിനായര്‍ക്കെതിരായ പരാതി പിന്‍വലിച്ച യൂണിറ്റ് സെക്രട്ടറി വിവേകിനെ എ.ഐ.എസ്.എഫ് പുറത്താക്കി
എഡിറ്റര്‍
Sunday 28th May 2017 2:03pm

തിരുവന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മുന്‍ പ്രിന്‍സിപ്പള്‍ ലക്ഷ്മി നായര്‍ക്കെതിരെ നല്‍കിയ പരാതി പന്‍വലിച്ച യൂണിറ്റ് സെക്രട്ടറി വി.ജെ. വിവേകിനെ എ.ഐ.എസ്.എഫ് പുറത്താക്കി. സംഘടനയോട് ആലോചിക്കാതെ കേസ് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് വിവേകിനെ പുറത്താക്കിയത്.

കേസ് പിന്‍വലിച്ചതിനു ശേഷം വിവേക് സംഘടനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയില്‍ അപകീര്‍ത്തികരമായ പോസ്റ്റുകളിട്ടെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു. ഇതാണ് വിവേകിനെ പുറത്താക്കുന്നതിലേക്ക് തിരുവനന്തപുരം ജില്ലാ കമ്മറ്റിയെ നയിച്ചത്.


Also Read: മലപ്പുറത്ത് വിഗ്രഹം തകര്‍ത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടത്തിയത് വന്‍കലാപത്തിനുള്ള ആഹ്വാനം; സംഘപരിവാറിന്റെ പാഴായിപ്പോയ നീക്കങ്ങള്‍ ഇങ്ങനെ


നേരത്ത താന്‍ കേസ് പിന്‍വലിക്കുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അറിയിച്ചിരുന്നതായി വിവേക് പറഞ്ഞിരുന്നു. സംഘടനയിലെ എല്ലാ ഭാരവാഹിത്യത്വത്തില്‍ നിന്നും താന്‍ രാജിവെക്കുന്നതായും വിവേക് വ്യക്തമാക്കിയിരുന്നു.

കടുത്ത വഞ്ചന എല്ലാം തന്റെ തലയില്‍ വെച്ചിട്ട് തടി തപ്പാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നായിരുന്നു വിവേക് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്. കേസ് നടത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ഒന്നും എ.ഐ.എസ്.എഫ് നല്‍കിയില്ലെന്നും വിവേക് ആരോപിച്ചിരുന്നു.


Don’t Miss: യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ആശുപത്രിയില്‍ നിന്ന് രോഗികളെ പുറത്താക്കി


സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് പരാതി പിന്‍വലിക്കുന്ന കാര്യം അറിയിച്ചിരുന്നുവെന്നും കാനം രാജേന്ദ്രന്‍ ഏര്‍പ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമാണ് കേസ് പിന്‍വലിച്ചതെന്നും വിവേക് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം എ.ഐ.എസ്.എഫ് നേതൃത്വത്തയും അറിയിച്ചിരുന്നുവെന്നും വിവേക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പാര്‍ട്ടിയെ അപമാനിച്ചതിന് വിവേകിനോട് സി.പി.ആ നേതൃത്വം വിശദീകരണം ആരാഞ്ഞിരുന്നു. വിവേക് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി.

Advertisement