എഡിറ്റര്‍
എഡിറ്റര്‍
145 രൂപയ്ക്ക് 14 ജി.ബി 4ജി ഡാറ്റ; സൗജന്യ വോയ്‌സ് കോളുകള്‍; ജിയോയെ വെല്ലുന്ന ഓഫറുകളുമായി ഏയര്‍ടെല്‍
എഡിറ്റര്‍
Wednesday 1st March 2017 10:45am

 

ജിയോയുടെ ഡാറ്റ ഓഫറുകളെ മറികടക്കാന്‍ പുതിയ ഡാറ്റാ പ്ലാനുകളുമായി ഭാരതി ഏയര്‍ടെല്‍. പത്തു രൂപയ്ക്ക് ഒരു ജിബി 3ജി 4ജി ഡാറ്റാ പ്ലാനും സൗജന്യ കോളുകളുമായാണ് ഏയര്‍ടെല്‍ പുതിയ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.


Also read ഡോക്ടര്‍ മരിച്ചെന്നു വിധിയെഴുതി; യു.പിയില്‍ ഇരുപത്തൊന്നുകാരിയെ ജീവനോടെ കത്തിച്ചു


ഹാപ്പി ന്യൂയര്‍ ഓഫര്‍ മാര്‍ച്ചില്‍ അവസാനിക്കുന്നതോടെ പുതിയ തന്ത്രങ്ങളാണ് ജിയോ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരുന്നത്. 99 രൂപമുടക്കില്‍ ജിയോയുടെ പ്രൈം അംഗത്വമെടുത്താല്‍ 303 രൂപ പ്രതിമാസ നിരക്കില്‍ ദിവസവും ഒരു ജിബി വരെ ഡാറ്റ നല്‍കുമെന്നാണ് ജിയോ പറഞ്ഞിരിക്കുന്നത്.

ഇതേ തുടര്‍ന്നാണ് ജിയോയുടെ ഓഫറുകള്‍ക്ക് സമാനമായ രീതിയില്‍ പ്ലാനുകളുമായി ഏയര്‍ടെലും രംഗത്തെത്തിയിരിക്കുന്നത്. 145 രൂപയ്ക്ക് 14ജിബി 3ജി 4ജിഡാറ്റയാണ് ഉപഭോക്താക്കള്‍ക്കായി ഏയര്‍ടെല്‍ നല്‍കാന്‍ പോകുന്നത്. ഏയര്‍ടെലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഡാറ്റ പ്ലാനാണ് ഇത്.

ജിയോയ്ക്ക് സമാനമായി ചെറിയ ഡാറ്റാപാക്കാണെന്ന സവിശേഷതയുമുണ്ട് ഏയര്‍ടെല്ലിന്റെ ഈ ഓഫറുകള്‍ക്ക്. ഡാറ്റാ പ്ലാനിനു പുറമെ സൗജന്യ കോളുകളും ഏയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോ എല്ലാ നെറ്റുവര്‍ക്കുകളിലേക്കും സൗജന്യ കോള്‍ നല്‍കുമ്പോള്‍ ഏയര്‍ടെല്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കിലേക്ക് മാത്രമാണ് സൗജന്യ കോളുകള്‍ നല്‍കുന്നത്. മറ്റു സര്‍വ്വീസുകളിലേക്കും ഇത് ആവശ്യമുള്ളവര്‍ക്കായി പ്രത്യേക നിരക്കും ഏയര്‍ടെല്‍ നല്‍കുന്നു. 349 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് ഏത് നെറ്റുവര്‍ക്കിലേക്കും സൗജന്യ കോളുകള്‍ ലഭിക്കുക.

Advertisement