ഇംഫാല്‍: വിഘടനവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് പ്രമുഖ മൊബൈല്‍ കമ്പനിയായ എയര്‍ടെല്‍ മണിപ്പൂരിലെ സേവനം നിര്‍ത്തി. എയര്‍ടെല്ലിന്റെ ടവറുകള്‍ക്കു നേരേ ഭീകരവാദികള്‍ നിരന്തരം ആക്രമണം നടത്തിയിരുന്നു.

കമ്പനിയുടെ ഓഫീസിനു നേരെ ആക്രമണമുണ്ടാവുകയും ടവറുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. അതിനിടെ കമ്പനിക്കു നേരെയും ജോലിക്കാര്‍ക്കെതിരേയും നടക്കുന്ന ആക്രമണങ്ങളില്‍ ഓള്‍ മണിപ്പൂര്‍ എയര്‍ടെല്‍ വര്‍ക്കേര്‍സ് യൂണിയന്‍ പ്രതിഷേധിച്ചു.

എയര്‍ടെല്ലിനു നേരെ നടന്ന ആക്രമണം മറ്റ് കമ്പനികളെയും ഭീഷണിയിലാക്കിയിട്ടുണ്ട്. എയര്‍ടെല്ലിനു പുറമേ ബി.എസ്.എന്‍.എല്‍, എയര്‍സെല്‍, വോഡഫോണ്‍, റിലയന്‍സ്, ടാറ്റാ ഇന്‍ഡികോം തുടങ്ങിയവയാണ് സംസ്ഥാനത്ത് സേവനം നടത്തുന്ന കമ്പനികള്‍.