ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ ദല്‍ഹി സര്‍ക്കിളില്‍ ത്രീ ജി സേവനം ആരംഭിച്ചു.

ഹൈസ്പീഡ് ഇന്റര്‍നെറ്റ്, വീഡിയോ ടെലിഫോണി അടക്കമുള്ള സവിശേഷതകളടങ്ങിയ പാക്കേജാണ് എയര്‍ടെല്‍ തയ്യാറാക്കിയിരിക്കുന്നത്. ടാറ്റാ ടെലിസര്‍വ്വീസിനും റിലയന്‍സിനും ശേഷം ത്രീ ജി സേവനം നടപ്പാക്കിയ കമ്പനിയാണ് എയര്‍ടെല്‍.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും ത്രീ ജി സേവനം ആരംഭിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, മണിപ്പാല്‍, മൈസൂര്‍, ഉഡുപ്പി,ജയ്പൂര്‍ എന്നീ സര്‍ക്കിളുകളാണ് ലേലത്തിലൂടെ എയര്‍ടെല്‍ നേടിയിട്ടുള്ളത്.