ന്യൂദല്‍ഹി: ജിയോ ഉണ്ടാക്കിയ ഓളം മറ്റു ടെലികോം സേവന ദാതാക്കളെ ചെറുതായിട്ടൊന്നുമല്ല ബാധിച്ചത്. ജിയോയുമായി മത്സരിക്കാന്‍ നിരവധി ഓഫറുകളാണ് ഇവര്‍ ഇറക്കിയത്. ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് എയര്‍ടെല്‍ ഒരു തകര്‍പ്പന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്.

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി എട്ടു രൂപയുടെ പ്‌ളാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ചു രൂപയ്ക്ക് 4 ജി.ബി ഫോര്‍ ജി ഡേറ്റ എന്ന ഓഫറാണ് എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്നത്.


Also read മൊബൈല്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തന രഹിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്


ഏഴു ദിവസത്തെ കാലാവധിയില്‍ 4 ജി സിം കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫര്‍. എന്നാല്‍ ഈ ഓഫര്‍ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയു. കൂടാതെ പുതിയ സിം എടുത്ത് 54 ദിവസത്തിനുള്ളില്‍ ഈ ഓഫര്‍ ചെയ്യുകയും വെണം.

എയര്‍ടെലിന്റെ ഈ ഓഫറിന് മറുപടിയായി ജിയോയും മറ്റ് ടെലികോം സേവനദാതാക്കളും എന്ത് ഓഫറുകളാണ് നല്‍കുക എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കള്‍