ന്യൂദല്‍ഹി: ഉപഭോക്താക്കളെ ശല്യം ചെയ്യുന്ന ടെലിമാര്‍ക്കറ്റിങ് കോള്‍, എസ്.എം.എസ് എന്നിവയുടെ പേരില്‍ എയര്‍ടെല്ലിന് നല്‍കേണ്ടി വന്നത് ഒരു ലക്ഷം രൂപ. ട്രായ് ആണ് എയര്‍ടെല്ലിന് പിഴ ഈടാക്കിയത്.

Ads By Google

ഉപഭോക്താക്കളെ ശല്യം ചെയ്യുന്ന ഇത്തരം സേവനങ്ങള്‍ പാടില്ലെന്ന വിലക്ക് ലംഘിച്ചതിനാണ് പിഴ. 2009-2010 കാലത്ത് വോഡാഫോണ്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, എയര്‍ടെല്‍ എന്നിവയ്ക്കും ട്രായ് ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Subscribe Us:

എന്നാല്‍ ആദ്യമായാണ് ഇത്ര വലിയ തുക എയര്‍ടെല്ലിന് പിഴയൊടുക്കേണ്ടിവന്നത്. ഉപഭോക്താക്കള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തിലുള്ള കോളുകളും മെസേജുകളും അയക്കുന്നതിന് ട്രായ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഇത് ലംഘിച്ചതിനാണ് ഭാരതീ എയര്‍ടെല്ലിന് പിഴ ഈടാക്കിയിരിക്കുന്നത്.