മുംബൈ :ടാറ്റാ മോട്ടോര്‍സും ഭാരതി എയര്‍ടെലും അതിന്റെ രണ്ടാംപാദത്തിലെ വരുമാനക്കണക്ക് പ്രഖ്യാപിച്ചു. എയര്‍ടെല്ലിന്റെ വരുമാനത്തില്‍ 26.53% കുറവുണ്ടായപ്പോള്‍ ടാറ്റാ മോര്‍ട്ടോര്‍സിന്റെ ലാഭത്തില്‍ 102% വര്‍ധനവ് രേഖപ്പെടുത്തി.

വാഹനനിര്‍മ്മാണ രംഗത്തെ അതികായരായ ടാറ്റാ മോട്ടോര്‍സിന്റെ രണ്ടാംപാദ വരുമാനത്തില്‍ 102 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാംപാദത്തില്‍ കമ്പനിയുടെ ആകെ ലാഭം 2,222.99 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ വെറും 21.78 കോടിയുടെ ലാഭം മാത്രമാണ് കമ്പനിക്ക് നേടാന്‍ കഴിഞ്ഞത്. മികച്ച സാമ്പത്തികസ്ഥിരതയും ആഭ്യന്തര ഡിമാന്റും വരുമാനം വര്‍ധിക്കാന്‍ ടാറ്റാ മോര്‍ട്ടോര്‍സിനെ സഹായിച്ചു.

അതിനിടെ ഭാരതി എയര്‍ടെല്ലിന്റെ വരുമാനത്തില്‍ 26 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാംപാദത്തില്‍ കമ്പനിയുടെ 1661 കോടിയായി താഴ്ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേസമയം ലാഭം 2263 കോടിയായിരുന്നു.