എഡിറ്റര്‍
എഡിറ്റര്‍
മുംബൈയിലും ദല്‍ഹിയിലും എയര്‍ടെല്‍ 4ജി ഉടന്‍
എഡിറ്റര്‍
Friday 25th May 2012 4:18pm

ന്യൂദല്‍ഹി: മുംബൈയിലും ദല്‍ഹിയിലും എയര്‍ടെല്‍ ഉടന്‍ 4ജി സേവനങ്ങള്‍ ആരംഭിക്കും. ക്വാല്‍കോമിന്റെ പങ്കാളിത്തത്തിലാണ് എയര്‍ടെല്‍ പദ്ധതി നടപ്പാക്കുന്നത്.

ദല്‍ഹി, മുംബൈ, കേരളം, ഹരിയാന എന്നിവിടങ്ങളിലേക്ക് ക്വാല്‍കോം ഇതിനകം തന്നെ 4ജി ലൈസെന്‍സുകള്‍ നേടിയിട്ടുണ്ട്. നാല് സര്‍ക്കിളുകളില്‍ 4ജി സേവനം ലഭ്യമാക്കുന്നതിനായി എയര്‍ടെല്‍ ഇതിനകം തന്നെ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു.

കൊല്‍ക്കത്ത, കര്‍ണാടക, പഞ്ചാബ് എന്നിവിടങ്ങളില്‍ ഇതിനകം തന്നെ എയര്‍ടെല്‍ 4ജി ലൈസെന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലൊട്ടാകെ 13 സര്‍ക്കിളുകളില്‍ 3 ജി ലൈസന്‍സും എയര്‍ടെല്ലിനുണ്ട്. പുതിയ കരാര്‍ കൂടി വരുന്നതോടെ ഇന്ത്യയില്‍ 4ജി, 3ജി സേവനങ്ങളുടെ അധിപത്യം എയര്‍ടെല്ലിനാവും.

Advertisement