Categories

ബ്രസ്റ്റ് പമ്പ് കയ്യില്‍ കരുതിയ യുവതിയോട് മുലയൂട്ടുന്നുവെന്ന് തെളിയിക്കണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍

breast-pump


ചോദ്യം ചെയ്യുന്നതിനായി പ്രത്യേക മുറിയിലേക്ക് കൊണ്ടപോയ യുവതിയോടാണ് മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ ആവശ്യപ്പെട്ടത്.


ബെര്‍ലിന്‍: മുലപ്പാല്‍ ശേഖരിക്കുന്ന ബ്രസ്റ്റ് പമ്പ് കയ്യില്‍ കരുതിയ യുവതിയോട് മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടതായി പരാതി. സിങ്കപ്പൂകുകാരിയായ ഗായത്രിയാണ് പരാതിയുമായി രംഗത്തെത്തിയത്. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലാണ് ഗായത്രിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.


Also raed നോട്ട് നിരോധനം സാമ്പത്തിക വളര്‍ച്ചയെ ദോഷകരമായി ബാധിച്ചെന്ന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് 


പാരീസിലേക്ക് പോകുന്നതിനായി എയര്‍പോര്‍ട്ടില്‍ എത്തിയ യുവതിയുടെ കയ്യില്‍ സുരക്ഷാ പരിശോധനക്കിടെയാണ് ബ്രസ്റ്റ് പമ്പ് ജീവനക്കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി പ്രത്യേക മുറിയിലേക്ക് കൊണ്ടപോയ യുവതിയോടാണ് മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ ആവശ്യപ്പെട്ടത്.

 


Dont miss ട്രംപിന്റെ മുസ്‌ലീം വിലക്കില്‍ ഇന്ത്യയും ??: രണ്ട് ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് യു.എസ് വിസ നിഷേധിച്ചു 


പരിശോധനാ മുറിയിലെത്തിയ വനിതാ പൊലീസ് സ്വയം അമ്മയാണെന്ന് തെളിയിക്കാന്‍ പറയുകയായിരുന്നെന്നും മേല്‍ വസ്ത്രം അഴിച്ച് മാറിടം കാട്ടാനും ആവശ്യപ്പെട്ടെന്നും ഗായത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വസ്ത്രം മാറ്റിയിട്ടും ബോധ്യമായില്ലെന്നും മുലപ്പാല്‍ പിഴിഞ്ഞ് കാണിക്കണമെന്ന് അവകാശപ്പെട്ടതായും യുവതി പറഞ്ഞു.

സുരക്ഷാ പരിശോധന അനിവാര്യമണെങ്കിലും അത് ഒരിക്കലും സ്ത്രീയെ അപമാനിച്ച് കൊണ്ടാകാരുതെന്നു പറഞ്ഞ ഗായത്രി സംഭവം തനിക്ക് മാനസിക ആഘാതം ഉണ്ടാക്കിയെന്നും മുറിക്ക് പുറത്തിറങ്ങിയ താന്‍ പൊട്ടിക്കരഞ്ഞെന്നും പറഞ്ഞു. മൂന്നു വയസ്സും ഏഴുമാസവും പ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് ഗായത്രി.