സുമാത്ര: ഇന്തോനേഷ്യയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് 18 മരണം. ഇന്ന് രാവിലെയാണ് കാസ-212 എന്ന വിമാനം വടക്കന്‍ സുമാത്രയില്‍ തകര്‍ന്ന് വീണത്. വിമാനത്തില്‍ മൂന്ന് ജീവനക്കാരും 15 യാത്രക്കാരുമാണുണ്ടായിരുന്നത്.

വടക്കന്‍ സുമാത്രയിലെ മെദാനില്‍നിന്ന് പ്രാദേശിക സമയം രാവിലെ 7.18 ന് പറന്നുയര്‍ന്ന വിമാനം 7.28 നും 8.05 നും മധ്യേയാണ് തകര്‍ന്നതെന്ന് ഗതാഗത മന്ത്രാലയ വകുപ്പിന്റെ വക്താവ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സുരക്ഷാ സംവിധാനങ്ങളിലുള്ള വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് കരുതപ്പെടുന്നു.

രാജ്യത്ത് മെയ് ഏഴിനുണ്ടായ വിമാനപകടത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. അടുത്തകാലത്തായി ഇന്തോനേഷ്യയില്‍ അപകടങ്ങള്‍ അധികരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.