തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര  വിമാനത്താവളത്തില്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ വലിയൊരു വിമാനപകടം ഒഴിവായി. വിമാനങ്ങള്‍ തമ്മിലുള്ള സമയക്രമത്തില്‍ വന്ന പിഴമാണ് പ്രശ്‌നമുണ്ടാവാന്‍ കാരണം. രാവിലെ 11.10 നാണ് സംഭവം.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം അതേ റണ്‍വെയില്‍ ലാന്‍ഡു ചെയ്തു. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കൂട്ടിയിടി ഒഴിവായത്. രണ്ടു വിമാനങ്ങളിലുമായി 600 ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നു.

Subscribe Us:

Malayalam news