Categories

എ­യര്‍ ഇന്ത്യാ വിമാ­ന സ­മ­യ­ങ്ങ­ളില്‍ മാറ്റം

നെടുമ്പാശേരി: കൊച്ചിയില്‍ നിന്ന് ഷാര്‍ജ, അബൂദബി, ദുബൈ വിമാനസമയത്തില്‍ എയര്‍ ഇന്ത്യാ എക്‌­സ്­പ്രസ് മാറ്റം വരുത്തി. 20, 21,22 തീയതികളിലെ ഐ.എക്‌­സ് 435, ഇതേ തീയതികളിലെ ഐ.എക്‌­സ് 419 വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പിറ്റേ ദിവസങ്ങളിലായിരിക്കും യാത്ര.

കൊച്ചിയില്‍ നിന്ന് ഷാര്‍ജക്കുള്ള ഐ.എക്‌­സ് 411 വിമാനത്തില്‍ 20,21,22 തീയതികളില്‍ ബുക്ക് ചെയ്തവര്‍ക്ക് പിറ്റേ ദിവസങ്ങളില്‍ ഐ.എക്‌­സ്. 435 ദുബൈ വിമാനത്തിലായിരിക്കും യാത്ര. കൂടുതല്‍ വിവരങ്ങള്‍ 0484 2351295, 2351260, 2610040 ടെലിഫോണ്‍ നമ്പറുകളില്‍ ലഭ്യമാണെന്ന് എയര്‍ ഇന്ത്യാ പി.ആര്‍.ഒ എബി ജോര്‍ജ് അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.