കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അടിയന്തിരമായി ഇറക്കി. സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് വിമാനം ഇറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

കൊച്ചിയില്‍ നിന്ന് കോഴിക്കോട് വഴി കുവൈറ്റിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാറാണ് തിരിച്ചിറക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.

വിമാനത്തില്‍ 67 യാത്രക്കാരുണ്ടായിരുന്നു. ഇവരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ഇന്ത്യാ വക്താവ് അറിയിച്ചു. തകരാര്‍ സംബന്ധിച്ച വിശദമായ പരിശോധന തുടരുകയാണ്.