ന്യൂദല്‍ഹി: ദേശീയവിമാനകമ്പനിയായ എയര്‍ ഇന്ത്യയിലെ ജീവനക്കാരുടെ ജനുവരിയിലെ ശമ്പളം ഇതുവരെ ലഭിച്ചില്ലെന്ന് പരാതി. ശമ്പളം വൈകുന്നതിന്റെ സൂചനപോലും തരാതെയാണ് എയര്‍ഇന്ത്യ അധികാരികളുടെ നടപടിയെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു.

നേരത്തേ ഫിബ്രവരി 14 ന് ശമ്പളം ലഭിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തികബാധ്യതയെത്തുടര്‍ന്ന് ശമ്പളം നല്‍കുന്നത് ഇനിയും വൈകിയേക്കുമെന്നാണ് സൂചന.

നേരത്തേ ഇന്ത്യന്‍ എയര്‍ലൈനുമായുള്ള ലയന നീക്കത്തെയും എയര്‍ഇന്ത്യയിലെ ജീവനക്കാര്‍ എതിര്‍ത്തിരുന്നു.