നെടുമ്പാശേരി: കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വ്വീസുകള്‍ വെട്ടിക്കുറക്കില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. എയര്‍ ഇന്ത്യ വിമാനസര്‍വ്വീസുകള്‍ വെട്ടിക്കുറക്കാന്‍ നീക്കമുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

തിരക്കുകുറഞ്ഞ സമയമായതിനാല്‍ സെപ്റ്റംബര്‍ പകുതിയോടെ ഏതാനുംചില സര്‍വ്വീസുകള്‍ റദ്ദാക്കുക മാത്രമാണ് ചെയ്തതെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്്. വിമാനയാത്രക്കാരുടെ ക്ഷാമം മൂലമാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും എയര്‍ ഇന്ത്യ അറിയിച്ചു.