തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള 11 വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഒക്‌ടോബര്‍ രണ്ടാംവാരം വരെയുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളാണ് റദ്ദാക്കിയത്.

കൊച്ചിയില്‍ നിന്നും കുവൈത്തിലേക്കുള്ള ഒരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസും റിയാദിലേക്കുള്ള രണ്ട് എയര്‍ഇന്ത്യ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

Ads By Google

തിരുവനന്തപുരത്ത് നിന്നും ദുബായിലേക്കുള്ള മൂന്നും ഷാര്‍ജയിലേക്കുള്ള രണ്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കി. കോഴിക്കോട്ട് നിന്നും ദമാമിലേക്കുള്ള മൂന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

ഹജ്ജിന് വേണ്ടിയുള്ള വിമാന സര്‍വീസുകള്‍ക്കായാണ് കേരള സെക്ടറില്‍ നിന്നും വടക്കേയിന്ത്യയിലേക്ക് വിമാനങ്ങള്‍ കൊണ്ടുപോയത്. ഗയയില്‍ നിന്നാണ് ജിദ്ദയിലേക്കുള്ള ഹജ്ജ് സര്‍വീസ് സടത്തുന്നത്. ഇതിനാല്‍ മുന്‍കൂര്‍ ടിക്കറ്റ് ബുക്ക്‌ചെയ്ത യാത്രക്കാരെ എയര്‍ഇന്ത്യ അധികൃതര്‍ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.