ന്യൂയോര്‍ക്ക്: ലിബിയയില്‍ പ്രഖ്യാപിച്ചിരുന്ന വ്യോമനിരോധനം ഐക്യരാഷ്ട്രസഭ പിന്‍വലിച്ചു. ഇതു സംബന്ധിച്ച കരട് പ്രമേയം യു.എന്‍ രക്ഷാസമിതി അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് പാസായത്.

മാര്‍ച്ച് 17നാണ് സാധാരണ ജനങ്ങളുടെ ജീവനു സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ലിബിയയില്‍ ഐക്യരാഷ്ട്ര സഭ വ്യോമനിരോധനം പ്രഖ്യാപിച്ചത്.

Subscribe Us:

അതേസമയം, മുന്‍ സ്വേച്ഛാധിപതി കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ ഘാതകരെ കണ്ടെത്തി വിചാരണ ചെയ്യുമെന്ന് ലിബിയയിലെ പുതിയ ഭരണകൂടം വ്യക്തമാക്കി. ഗദ്ദാഫിയുടെ വധം സംബന്ധിച്ച് ഇതിനകം തന്നെ അന്വേഷണത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ദേശീയ പരിവര്‍ത്തന സമിതി ഉപദ്ധ്യക്ഷന്‍ അബ്ദല്‍ ഹഫീസ് ഖോഗ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗദ്ദാഫിയുടെ മരണത്തിന് ഉത്തരവാദികള്‍ സേനക്കോ വിപ്ലവകാരികള്‍ക്കോ ആണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.