എഡിറ്റര്‍
എഡിറ്റര്‍
എയര്‍ കേരള: ഏറ്റവും കുറഞ്ഞ ഓഹരി 10,000 രൂപയുടേതെന്ന് ഉമ്മന്‍ചാണ്ടി
എഡിറ്റര്‍
Friday 14th September 2012 1:42pm

കൊച്ചി: എയര്‍ കേരള പദ്ധതിയില്‍ ഒരാള്‍ക്ക് വാങ്ങാവുന്ന ഏറ്റവും കുറഞ്ഞ ഓഹരി 10,000 രൂപയുടേതായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Ads By Google

ആദ്യഘട്ടത്തില്‍ 200 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഓഹരി വില്‍പ്പനയില്‍ നിന്ന് ഈ തുക സമാഹരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ജനകീയ വിമാനക്കമ്പനിയായിരിക്കും എയര്‍ കേരള. പദ്ധതിക്കായി വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കും. കേന്ദ്ര നിബന്ധനകളില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യും

പുതുക്കിയ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ഏണസ്റ്റ് ആന്റ് യങ്ങിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. നേരത്തെ 2,00000 രൂപയാണ് ഏറ്റവും കുറഞ്ഞ ഓഹരിയായി നിശ്ചയിച്ചിരുന്നത്.

അതേസമയം എമേര്‍ജിങ് കേരള ആഗോള നിക്ഷേപക സംഗമം ഇന്ന് സമാപിക്കും. മൂന്ന് ദിവസങ്ങളിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ സംസ്ഥാനത്ത് കോടികളുടെ നിക്ഷേപത്തിനാണ് സാധ്യത തെളിഞ്ഞത്.

 

Advertisement