ന്യൂദല്‍ഹി: എയര്‍കേരള പദ്ധതിക്കായി വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്ന് കേരളം ആവശ്യപ്പെടുമെന്ന് ചീഫ് സെക്രട്ടറി കെ.ജയകുമാര്‍.

Subscribe Us:

രാജ്യാന്തര സര്‍വീസ് നടത്തുന്നതിനുള്ള രണ്ട് നിബന്ധനകളില്‍ ഇളവ് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. അഞ്ച് വിമാനങ്ങളുമായി എയര്‍കേരളയുടെ പ്രവര്‍ത്തനം തുടങ്ങാനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Ads By Google

എയര്‍കേരള പദ്ധതിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ടെന്നും അതിനായി ചര്‍ച്ച അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സ്വപ്‌നപദ്ധതിയാണ് എയര്‍കേരള. പദ്ധതി നടത്തിപ്പിനായുള്ള എല്ലാ കാര്യങ്ങളും സമയാധിഷ്ഠിതമായി ചെയ്തുതീരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

എയര്‍കേരള പദ്ധതി സംബന്ധിച്ച ഉന്നതതല ചര്‍ച്ചയ്ക്കായി ദല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം.