എഡിറ്റര്‍
എഡിറ്റര്‍
എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നിരാഹാര സമരത്തിലേക്ക്
എഡിറ്റര്‍
Sunday 24th June 2012 9:59am

ന്യൂദല്‍ഹി: ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡി(ഐ.പി.ജി.)ന്റെ നേതൃത്വത്തില്‍  47 ദിവസമായി നടന്നുവരുന്ന എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം ഇന്നുമുതല്‍ അനിശ്ചിത കാല നിരാഹാര സമരത്തിലേക്ക് കടന്നു. മെയ് ഏഴു മുതലാണ് എയര്‍ ഇന്ത്യയിലെ ഒരുവിഭാഗം പൈലറ്റുമാര്‍ സമരം ആരംഭിച്ചത്.

സമരം ആരംഭിച്ചതിനെ തുടര്‍ന്ന് ഐ.പി.ജി.യുടെ അംഗീകാരം എയര്‍ലൈന്‍ മാനേജ്‌മെന്റ് റദ്ദാക്കിയിരുന്നു. മറ്റു പൈലറ്റുമാരും ബന്ധുക്കളും സമരത്തില്‍ പിന്നീട് പങ്കെടുക്കും.

സമരം അവസാനിപ്പിക്കണമെന്നുതന്നെയാണ് തങ്ങളുടെയും ആഗ്രഹമെന്നും അതേസമയം പുറത്താക്കിയ 101 സഹപ്രവര്‍ത്തകരെ തിരിച്ചെടുക്കാതെ ജോലിക്ക് കയറില്ലെന്നും ഐ.പി.ജി. നേതാവ് വ്യക്തമാക്കി. സമരത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ നഷ്ടം 500 കോടി രൂപയിലേറെയായതായി കണക്കാക്കുന്നു.

അതേസമയം എയര്‍ ഇന്ത്യയുടെ വിദേശ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് ജൂലായ് 31 വരെ തുടരാന്‍ കമ്പനി തീരുമാനിച്ചിരുന്നു.

പഴയ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാര്‍ക്ക് ബോയിങ് ഡ്രീംലൈനര്‍ വിമാനത്തിന്റെ പരിശീലനം നല്‍കാന്‍ എയര്‍ഇന്ത്യ തീരുമാനിച്ചതാണ് സമരകാരണം. എയര്‍ഇന്ത്യയുടെ പുതിയ ഡ്രീംലൈനറിന്റെ പരിശീലനം തങ്ങള്‍ക്കു മാത്രമേ നല്‍കാവൂ എന്നാണ് കമ്പനിയില്‍ നേരത്തെ മുതലുള്ള പൈലറ്റുമാര്‍ ആവശ്യപ്പെടുന്നത്.

Advertisement