ന്യൂദല്‍ഹി: കടബാധ്യതയില്‍ ഉഴലുന്ന എയര്‍ ഇന്ത്യ പ്രവര്‍ത്തന മുലധനം കണ്ടെത്തുന്നതിനായി 1500 കോടി രൂപ വായ്പ്പയെടുക്കുന്നു. ഇതിനായി വായ്പ്പ് തരാന്‍ തയ്യാറുണ്ടോയെന്ന് ബാങ്കുകള്‍ക്ക് എയര്‍ ഇന്ത്യ കത്തയച്ചു.

Subscribe Us:

ഒക്ടോബര്‍ 26 നകം പണം കണ്ടെത്താനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. കഴിഞ്ഞ മാസം 18ാം തിയ്യതി ഇതു സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു. വായ്പയെടുക്കുന്നതിന് അടുത്ത വര്‍ഷം ജൂണ്‍ 27 വരെ കേന്ദ്ര സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും.


Also Read ഇരുപത് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളെക്കാള്‍ പള്ളികളും മോസ്‌കുകളുമാണ് നിര്‍മ്മിച്ചത് പിന്നെ എങ്ങിനെയാണ് ക്ഷേത്രങ്ങള്‍ക്ക് പകരം ആശുപത്രി കെട്ടാന്‍ പറഞ്ഞത്; വിജയ്‌യുടെ മെരസലിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബി.ജെ.പി


നിലവില്‍ 50,000 കോടി രൂപയുടെ ബാധ്യതയാണ് എയര്‍ ഇന്ത്യക്ക് ഉള്ളത്. തുടര്‍ന്ന് ഓഹരികള്‍ വിറ്റഴിച്ച് കടബാധ്യത കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇ്ന്ത്യക്ക് അനുമതി നല്‍കിയിരുന്നു.

മുമ്പ് ബാങ്കുകളില്‍ നിന്ന് 3250 കോടി രൂപ വായ്പ്പയെടുക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും ബാങ്കുകള്‍ അനുകൂല നിലപാട് എടുക്കാത്തതിനെ തുടര്‍ന്ന് ഈ തീരുമാനം പിന്‍വലിക്കുകയായിരുന്നു.