എഡിറ്റര്‍
എഡിറ്റര്‍
സമരത്തില്‍ തുടരുന്ന പൈലറ്റുമാരെ എയര്‍ ഇന്ത്യ പുറത്താക്കും
എഡിറ്റര്‍
Monday 11th June 2012 1:22pm

ന്യദല്‍ഹി: കഴിഞ്ഞ 35 ദിവസങ്ങളായി സമരത്തില്‍ തുടരുന്ന 300 പൈലറ്റുമാരെ എയര്‍ ഇന്ത്യ ഉടന്‍ പുറത്താക്കിയേക്കും. നിയമവിരുദ്ധമായി സമരം തുടരുന്ന പൈലറ്റുമാര്‍ക്കെരെ എന്ത് നടപടിയെടുക്കണമെന്ന് കമ്പനി തീരുമാനിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാവിലെ വ്യക്തമാക്കി.

ഇതുവരെ എയര്‍ ഇന്ത്യ101 പൈലറ്റുമാരെ പുറത്താക്കിയിട്ടുണ്ട്. പൈലറ്റുമാര്‍ നടത്തുന്ന സമരം നിയമവിരുദ്ധവും കോടതി നിന്ദിക്കലുമാണ്. തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ പൈലറ്റുമാര്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ കൊടുത്തിരുന്നുവെങ്കിലും അവര്‍ അതിന് തയ്യാറായില്ല.

ഇനി സമരം ചെയ്യുന്നവരെ എന്ത് ചെയ്യണമെന്ന് കമ്പനി തന്നെ തീരുമാനിക്കട്ടെയെന്ന് അജിത് സിംഗ് കൂട്ടിച്ചര്‍ത്തു. നിലവിലെ സാഹചര്യം നേരിടാന്‍ 100 പൈലറ്റുമാരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കാന്‍ പദ്ധതിയുള്ളതായി മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

Advertisement