എഡിറ്റര്‍
എഡിറ്റര്‍
എയര്‍ ഇന്ത്യ റദ്ദാക്കിയ സര്‍വീസുകള്‍ പുന:സ്ഥാപിക്കുന്നു
എഡിറ്റര്‍
Wednesday 26th September 2012 8:40am

നെടുമ്പാശ്ശേരി: എയര്‍ ഇന്ത്യ റദ്ദാക്കിയ സര്‍വീസുകള്‍ പുന:സ്ഥാപിക്കുന്നു. അടുത്ത ശനി, ഞായര്‍ ദിവസങ്ങള്‍ക്കുള്ളില്‍ റദ്ദാക്കിയ സര്‍വീസുകള്‍ പുന:സ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ നിന്നുള്ള വടക്കേ  ഹജ്ജ് സര്‍വീസുകള്‍ക്ക് വേണ്ടിയായിരുന്നു കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയത്. പ്രവാസി മലയാളികളെ ഏറെ ബുദ്ധിമുട്ടിലാക്കിയ ഈ നടപടി ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Ads By Google

എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കേരളത്തില്‍നിന്നും ഗള്‍ഫിലേയ്ക്ക് ആഴ്ചയില്‍ 10 സര്‍വീസുകളായിരുന്നു റദ്ദാക്കിയത്. കോഴിക്കോട്-ദമാം, കോഴിക്കോട്-കൊച്ചി-കുവൈറ്റ്, തിരുവനന്തപുരം-ഷാര്‍ജ, തിരുവനന്തപുരം-ദുബായ്, തിരുവനന്തപുരം-ദോഹ-ബഹ്‌റിന്‍ എന്നീ സര്‍വീസുകളാണ് റദ്ദാക്കിയിരുന്നത്. ഈ മാസം അവസാനത്തോടെ ഇതെല്ലാം പുന:സ്ഥാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

റദ്ദാക്കിയ എയര്‍ ഇന്ത്യയുടെ കൊച്ചി-റിയാദ് സര്‍വീസ് ഇതുവരെ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഈ റൂട്ടില്‍ ജംബോ വിമാനമാണ് സര്‍വീസ് നടത്തുന്നത്. വടക്കേ ഇന്ത്യയില്‍ നിന്നും ഹജ്ജ് സര്‍വീസ് നടത്താന്‍ ഒരു സ്വകാര്യവിമാന കമ്പനിയുടെ വിമാനം പാട്ടത്തിനെടുത്തിരിക്കുകയാണ്.

Advertisement