തിരുവനന്തപുരം: എയര്‍ ഇന്ത്യ വിദേശത്തേക്കും ആഭ്യന്തരമേഖലയിലേക്കുമുള്ള വിമാനങ്ങളുടെ വേനല്‍ക്കാല സമയ ക്രമീകരണം പ്രഖ്യാപിച്ചു. മാര്‍ച്ച് 27 മുതല്‍ പുതിയ ഇത് നിലവില്‍ വരും.
AI 967 തിരുവനന്തപുരംഷാര്‍ജ ദിവസവും രാത്രി 8.30ന്, AI 263 തിരുവനന്തപുരം മാലി ദിവസവും രാവിലെ 11.30ന്, AI 915 തിരുവനന്തപുരം ദമാം തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 11ന്, AI 929 തിരുവനന്തപുരം റിയാദ് ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 11 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ആഭ്യന്തര സര്‍വീസുകളായ AI 466 തിരുവനന്തപുരംകൊച്ചി ദല്‍ഹി ദിവസവും രാവിലെ 6.15 ന്.
AI 668 തിരുവനന്തപുരം മുംബൈ ദിവസവും രാത്രി 7.30 ന്, AI 507 തിരുവനന്തപുരം ചെന്നൈ ബാംഗ്ലൂര്‍ തിങ്കള്‍, ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.40 ന്.
AI 507 തിരുവനന്തപുരം ചെന്നൈ ചൊവ്വാഴ്ച മാത്രം രാവിലെ 9.40 ന്, AI 511 തിരുവനന്തപുരംചെന്നൈ ദിവസവും വൈകുന്നേരം നാലിനും തിരുവനന്തപുരത്തുനിന്ന് യാത്ര തിരിക്കുമെന്ന് എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.