കോഴിക്കോട്:  എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് വീണ്ടും അവഗണന. ഷെഡ്യൂള്‍ മുടക്കിയാണ് എയര്‍ ഇന്ത്യ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ പരീക്ഷിക്കുന്നത്.

Ads By Google

Subscribe Us:

രണ്ട് ദിവസം മുന്‍പ് ജിദ്ദയിലേയ്ക്കു പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.

യാത്രക്കാര്‍ രണ്ടു ദിവസമായി യാത്രയ്ക്ക് തയാറെടുത്തു വരികയും തിരിച്ചുപോവുകയും ചെയ്യുന്ന സ്ഥിതിയാണ്. ഇന്നുച്ചയ്ക്കു ശേഷം വിമാനം പുറപ്പെടുമെന്നാണ് പുതിയ അറിയിപ്പ്.

ദുബായില്‍ നിന്നു മംഗലാപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യ 814 കാലാവസ്ഥ മോശമായതിനെ തുടര്‍ന്നു രാവിലെ കരിപ്പൂരില്‍ ഇറക്കി. സ്ത്രീകളും കുട്ടികളുമടക്കമുള്ള 186 യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കിയില്ലെന്നാരോപിച്ച് യാത്രക്കാര്‍ പ്രതിഷേധിച്ചു.

പൈലറ്റിന്റെ ഡ്യൂട്ടി സമയം തീര്‍ന്നതിനാല്‍ പകരം പൈലറ്റെത്തി പന്ത്രണ്ടരയോടെ വിമാനം പുറപ്പെട്ടിട്ടുണ്ട്.